Skip to main content
അപ്പലേചിയന്‍ കരകൗശലം
ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം
അപ്പലേചിയന്‍ ജനതയുടെ ശ്രേഷ്ഠമായ സംസ്കാരത്തിന്‍റെ പുനരാവിഷ്കരണം നമ്മെ കാലത്തിലൂടെ പുറകോട്ടു കൊണ്ടുപോകുന്നു.. വര്‍ണ്ണാഭമായ ശ്രദ്ധാ ബിന്ദുക്കള്‍ ഉപയോഗപ്പെടുത്തുന്ന ഊഷ്മളമായ കടുത്ത നിറങ്ങളുള്ള മനോഹര ദൃശ്യമാണത്. എടുത്തു കാണുന്ന പ്രിന്‍റുകളും തിളങ്ങുന്ന വര്‍ണ്ണങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുകളും ഉപയോഗിക്കാന്‍ അവര്‍ മടിച്ചിരുന്നില്ല- നിങ്ങളും മടിക്കരുത്.
വായനാ സ്ഥലം
ജ്ഞാനം പകരുന്ന വാക്കുകള്‍
ജനല്‍ പാളികളില്‍ മഴത്തുള്ളികള്‍ നൃത്തം ചെയ്യുന്ന ദിവസങ്ങളില്‍, പുതു മണ്ണിന്‍റെ മണം ശ്വസിച്ച്, കയ്യില്‍ ആവി പറക്കുന്ന ചായക്കോപ്പയുമായി ഇരിക്കുമ്പോള്‍ ഇവിടം നിങ്ങള്‍ക്ക് വായനയുടെ അഭയ കേന്ദ്രമാവുന്നു. കയ്യില്‍ ഒരു പുസ്തകമോ മാസികയോ എടുത്ത് ചാഞ്ഞു കിടക്കാം ചുറ്റുമുള്ള ലോകത്തെ അലക്ഷ്യമായി നിരീക്ഷിച്ച് കൊണ്ട്.
ഉദ്വേഗം ഉണര്‍ത്തുന്ന സിട്രസ്
നിങ്ങളുടെ വീട്ടില്‍ നവോന്മേഷം വിതറുക.
മടുപ്പിക്കുന്ന ഗ്രേ, പഴഞ്ചന്‍ ബെയ്ജ് നിറങ്ങള്‍ ഉപേക്ഷിക്കുക. മഞ്ഞ. ഓറഞ്ച്, ലൈം നിറങ്ങളിലുള്ള പെയിന്‍റ്  കൊണ്ട് വീടിന് എന്നും പുത്തനുണര്‍വ് പകരുക. ഇവയാണ് ഗ്രീഷ്മം അറിയിക്കുന്ന നിറങ്ങള്‍. അവ നിങ്ങളുടെ ഇടങ്ങള്‍ക്ക് കമനീയമായ പുതുമ നല്‍കും.
പ്രഭാതത്തിലെ കോഫീ കോര്‍ണര്‍
പ്രഭാത സംഭാഷണങ്ങള്‍. ഉണര്‍വ് കൂട്ടുന്നവ
ഒരു കപ്പ് കാപ്പി കുടിച്ചു കൊണ്ട് കുറച്ചു  വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ സുഖപ്രദമായ ഒരു മൂല തയ്യാറാക്കുക. തിരക്കുപിടിച്ച ദിവസം തുടങ്ങും മുന്‍പ് അല്‍പ നേരം ഇവിടെ വിശ്രമിക്കാം. ഉജ്ജ്വല വര്‍ണ്ണങ്ങളും ഒരല്‍പം വ്യക്തിഗത സ്പര്‍ശവും ചേര്‍ന്നാല്‍ ഈ സ്ഥലം കുടുംബാംഗങ്ങള്‍ക്കെല്ലാം പ്രിയങ്കരമാകും.
റസ്റ്റിക്ക് മിസ്റ്ററി
ഭക്ഷണ മേശയിലെ നാടകം
ഡിന്നര്‍ ടേബിളിനായി കണ്ടെത്തുന്ന വസ്തുക്കള്‍ ക്ലാസിക് ശൈലിയില്‍ ഉള്ളതും എന്നാല്‍ അല്‍പം അസാധാരണമായതുമാവട്ടെ. സൂക്ഷ്മവും ആര്‍ദ്രവുമായ വുഡ് വര്‍ക്കും അതില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഉജ്വല വര്‍ണ്ണങ്ങളും ചേര്‍ന്ന്  നിങ്ങളുടെ വ്യക്തിത്വത്തെ എടുത്തു കാണിക്കും. ഡിന്നര്‍ ടേബിള്‍ സംഭാഷണങ്ങള്‍ക്ക് വേദിയാവുക മാത്രമല്ല ഒരു സംഭാഷണ വിഷയമായി മാറുകയും ചെയ്യും.

  • That favourite corner

Latest Happenings in the Paint World

Get some inspiration from these trending articles

Get in Touch

Looking for something else? Drop your query and we will contact you.

  • Get in Touch
  • Store Locator
  • Download App
×

Get in Touch

Looking for something else? Drop your query and we will contact you.