Skip to main content
കൊച്ചു ലോഫ്റ്റ്
അടുത്ത തലത്തിലേക്ക് ഉയരുമ്പോള്‍
മുകള്‍ വശത്ത് ഒതുക്കി വെച്ചിരിക്കുന്ന ശാന്ത സുന്ദരമായ ഒരിടം. ഇവിടെ വൃക്ഷ നിബിഡമായ പ്രകൃതിയുടെ മനോഹര ദൃശ്യങ്ങള്‍ കണ്ടിരിക്കാം അല്ലെങ്കില്‍ നക്ഷത്രങ്ങള്‍ തിളങ്ങുന്ന ആകാശത്തേക്ക് നോക്കിയിരുന്ന് ഒന്നു മയങ്ങാം. ഫ്രെഷ് ആയിരിക്കുന്ന നിറങ്ങള്‍ ആണ് നല്ലത് - മിന്‍റ് ഗ്രീന്‍ അല്ലെങ്കില്‍ ഫോറസ്റ്റ് എമറാള്‍ഡ്‌ എന്നിവയാവാം. ധാരാളം സൂര്യ പ്രകാശം കടന്നു വരാനുള്ള സൗകര്യം തീര്‍ച്ചയായും വേണം.
ബീച്ച് ബുലവാര്‍ഡ്
ആഢംബരത്തിന്‍റെ തീരത്ത്
കടല്‍ തീരത്ത് ഒരു വീട് സ്വന്തമാക്കാനുള്ള ഭാഗ്യം ലഭിച്ചുവോ? അതിന് മണലിന്‍റെ നിറം നല്‍കുക. പരുക്കന്‍ ടെക്സ്ചര്‍ ആവണം, പക്ഷെ അന്തരീക്ഷത്തോട് പൂർണ്ണമായും ഇണങ്ങിച്ചേരുന്നതാവണം. പോര്‍ച്ചില്‍ ഇളം കാറ്റിലാടുന്ന തെങ്ങുകളും കടലിലേക്ക് നിങ്ങളെ ആനയിക്കുന്ന നിഴല്‍ മൂടിയ ഒരു  ഡെക്കും.
കുടുംബ ഭവനം
ആദ്യത്തെ വീടിനോടാണ്‌ എന്നും പ്രിയം
മുത്തശ്ശിയുടെ പാചകത്തിന്‍റെ കൊതിപ്പിക്കുന്ന മണം, അപ്പൂപ്പന്‍റെ ചാരു കസേരയുടെ കിരുകിരാ ശബ്ദം, കുട്ടിക്കാലത്ത് എരിപൊരിവെയില്‍ കൊണ്ട് നിങ്ങൾ കളിച്ച ആ വരാന്ത - ആദ്യത്തെ കുടുംബ വീട് പ്രിയങ്കരം തന്നെയാണ്. നിങ്ങളുടെ അയല്‍ക്കാര്‍ക്ക് അസൂയ തോന്നും വിധത്തില്‍ അതിനെ തിളങ്ങുന്ന നിറങ്ങളില്‍ പെയിന്‍റ് ചെയ്യൂ.
മൂന്ന് പേര്‍ക്കുള്ള ഡിന്നര്‍
ആള്‍ക്കൂട്ടമായി മാറുക. ആനന്ദകരമായ ഒരു ആള്‍ക്കൂട്ടം
വിരുന്നുകാരുണ്ടോ? അല്ലെങ്കില്‍ കുടുംബത്തില്‍ പുതിയൊരു അംഗം കൂടി വരുന്നുവോ? മൂന്ന് പേര്‍ക്കുള്ള ടേബിള്‍ രസമാണ്. ചുമരുകള്‍ക്ക് നല്ല സോളിഡ് കളറുകള്‍ ആണെങ്കില്‍ കസേരകളുടെ അപ്ഹോള്‍സ്റ്ററിയില്‍  അല്‍പം പ്രിന്‍റ് എലിമെന്‍റുകള്‍  ചേര്‍ക്കാം. സവിശേഷമായ ലൈറ്റുകള്‍ കൊണ്ട് അവയെ എടുത്തു കാണിക്കുകയും കട്ട്ലറിയുടെ വൈചിത്ര്യം കൊണ്ട് നിങ്ങളുടെ ഇടം വിചിത്രമാക്കുകയും ചെയ്യൂ.
ആഹ്ലാദകരമായ കൊച്ചു സ്റ്റുഡിയോ
ഇവിടെ ഓര്‍മ്മകള്‍ പുനര്‍ജ്ജനിക്കുന്നു.
ഓര്‍മ്മകളെ ഉണര്‍ത്താന്‍ മാത്രം വേണ്ടി സമര്‍പ്പിതമായ സവിശേഷമായ ഒരു മുറി. ഇവിടെയാണ് ഫാമിലി ട്രീ സ്ഥാപിക്കുക. ഇവിടെയാണ് കുടുംബാംഗങ്ങള്‍ ഒത്തു ചേരുമ്പോള്‍ ആഹ്ലാദത്തിന്‍റെ പൊട്ടിച്ചിരികള്‍ കിലുങ്ങുന്നത്. ചുമരുകള്‍ക്ക് ഇരുണ്ട നീല നിറമായിരിക്കും. ഇരുണ്ട തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചറിന്‍റെ മോടിയും സ്പോട്ട് ലൈറ്റുകളുടെ വിന്യാസവും ചേര്‍ന്ന് അനുയോജ്യമായ മൂഡ്‌ സൃഷ്ടിക്കും.
കൊങ്കണി മാരിവില്ല്
ഏത് വീടിനും ചേരുന്ന വര്‍ണ്ണങ്ങള്‍
പതിവുള്ള, മുഷിപ്പിക്കുന്ന രീതികള്‍ മതിയെന്ന് വെക്കരുത്. മടുപ്പ് ഉപേക്ഷിക്കൂ, വീടിന്‍റെ എക്സ്റ്റീരിയറിന് ഊഷ്മളമായ ഓറഞ്ച്, കുസൃതിയായ ടര്‍ക്വോയ്സ്, ഗ്രേസിയന്‍ നീല, മുതലായവ നല്‍കാം. അത് നിങ്ങളെപ്പോലെ തന്നെ തിളക്കവും സൗന്ദര്യവും ഉജ്വല തേജസ്സും ഉള്ളതാവട്ടെ.
  • That favourite corner

Latest Happenings in the Paint World

Get some inspiration from these trending articles

Get in Touch

Looking for something else? Drop your query and we will contact you.

  • Get in Touch
  • Store Locator
  • Download App
×

Get in Touch

Looking for something else? Drop your query and we will contact you.