നിങ്ങളുടെ വീടിന്‍റെ എക്സ്റ്റീരിയറിന് വേണ്ടി പ്രത്യേകമായി സൃഷ്ടിച്ചെടുത്ത വര്‍ണ്ണ ഫലകങ്ങള്‍ കൊണ്ട് പ്രചോദനം നല്‍കുന്ന പുസ്തകമാണ് നെരോലാക്, എക്സ്റ്റീരിയര്‍ കളര്‍ ഗൈഡ്. ശ്രദ്ധ പിടിച്ചെടുക്കുന്ന ഒരു സ്ഥാനത്ത് വീട് പണിയാന്‍ ആണ് നാം ആഗ്രഹിക്കുക. മനോഹരമായ ഒരു പര്‍വ്വതസാനുവില്‍, സമുദ്രത്തെ അഭിമുഖീകരിച്ചു നില്‍ക്കുന്ന ഒരു പാറക്കെട്ടിനു മുകളില്‍ അല്ലെങ്കില്‍ പുഷ്പ സമൃദ്ധമായ ഒരു പൂന്തോട്ടത്തില്‍. ഈ സ്ഥലങ്ങളില്‍ നിന്ന് ഞങ്ങള്‍ നിറങ്ങളുടെ സങ്കല്‍പ്പങ്ങള്‍ കണ്ടെത്തുന്നു. ആ ദര്‍ശനത്തെയാണ് ഞങ്ങള്‍ നിങ്ങളുടെ വീടിന്‍റെ എക്സ്റ്റീരിയറില്‍ സന്നിവേശിപ്പിക്കുന്നത്. നെരോലാക് രാജത്തുടനീളം സഞ്ചരിച്ച് എങ്ങനെയാണ് ഇന്ത്യൻ ഭൂഭാഗങ്ങൾ മാറുന്നതെന്ന് കണ്ടു. . ഈ പുസ്തകത്തില്‍ നിറയെ ഇന്ത്യന്‍ നാഗരിക ഭവനങ്ങള്‍ക്ക് പ്രചോദകമായ നിറങ്ങളുണ്ട്. നമ്മുടെ വീട് ആദ്യമായി പെയിന്‍റ് ചെയ്യുമ്പോള്‍ അല്ലെങ്കില്‍ റീപെയിന്‍റ് ചെയ്യുമ്പോള്‍ ഉചിതമായ പ്രചോദനം തേടിയാണ് നമ്മള്‍ പ്രയാണം തുടങ്ങുക. വീടിന്റേയും അതുപോലെ തന്നെ പരിസരങ്ങളുടെയും വാസ്തുവിദ്യാ ശൈലി മനസ്സിലാക്കുക അനന്യമായ രീതിയില്‍ ഒരുക്കിയെടുത്ത ഏഴു വര്‍ണ്ണ ഗാഥകളില്‍ നിന്ന് ഉചിതമായ പാലറ്റ് തെരഞ്ഞെടുക്കുക.