ഒരു കൌച്ച് പൊട്ടാറ്റോ ആകൂ.
ചാഞ്ഞു കിടക്കാന്‍ നിങ്ങളെ അനുവദിക്കുന്ന ഒരു കൌച്ചും, വര്‍ണ്ണ ശബളമായ കുഷനുകളും കൂട്ടിനു സുഹൃത്തുക്കളും കൂടി ആയാല്‍ നിങ്ങളുടെ ലിവിംഗ് റൂം സംഭാഷണങ്ങള്‍ തനിയെ സംഭവിക്കുന്ന ഒരിടമായി മാറും. തെളിഞ്ഞ നിറങ്ങള്‍ കൊണ്ട് കൌച്ച് അലങ്കരിക്കുകയും ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത സെന്‍റര്‍പീസുകള്‍ കൊണ്ട് ഹൈ ലൈറ്റുകൾ കൂട്ടിച്ചേർക്കുകയും ചെയ്യൂ.ഒരു തൂവല്‍ സ്പര്‍ശം നല്‍കുക
അതിരുകൾ, നിയമങ്ങള്‍, കടുത്ത അടയാളങ്ങള്‍ എന്നിവയ്ക്ക് ആധിപത്യമുള്ള ലോകത്ത് കൂട്ടത്തില്‍ ചേര്‍ന്ന് പോകാത്ത ഒരൊറ്റ അലങ്കാര ഘടകം കൊണ്ട് നിങ്ങളുടെ വിചിത്ര നിർവഹണ രീതിയ്ക്ക് മാറ്റുകൂട്ടൂ. നിയമങ്ങളെ മാനിക്കാത്ത ഒരു തൂവല്‍, സാധാരണ രൂപ സങ്കല്‍പങ്ങള്‍ക്ക് വഴങ്ങാത്ത ഒരു വേയ്സ് അല്ലെങ്കില്‍ രീതികള്‍ക്ക് ചേര്‍ന്ന് പോകാത്ത ഒരു നിറം. മറ്റൊന്നിനെയും പോലെയല്ലാതെ. ശരിക്കും നിങ്ങളെപ്പോലെഒരു വേഡ്സ്മിത്ത് ആകൂ.
സ്റ്റഡി റൂമിനും ഹോം ഓഫീസിനും വിരസമായ അന്തരീക്ഷം ആയിരിക്കുമെന്ന സങ്കല്‍പം ഇപ്പോഴില്ല. അല്‍പം സ്വസ്ഥത അല്ലെങ്കില്‍ പ്രചോദനം നല്‍കുന്ന വിധത്തില്‍ സവിശേഷമായ ഒരു ഇടം സൃഷ്ടിക്കാം. അത് പേസ്റ്റൽ നിറങ്ങൾ കൊണ്ട് ചെയ്യൂ, നിങ്ങളുടെ കുറ്റമറ്റ അഭിരുചി പ്രതിഫലിപ്പിക്കുന്ന ക്ലാസിക് ശൈലിയില്‍ ഉള്ള സോളിഡ് ഫര്‍ണിച്ചര്‍ കൂടി വേണം..ഓരോ ദിവസത്തിലും ഉന്മേഷത്തിന്‍റെ സത്ത് പിഴിഞ്ഞെടുക്കൂ.
വീടിന്‍റെ ഒരു മൂലയില്‍ ആകര്‍ഷകമായ ടാന്‍ജറൈന്‍ നിറത്തിന്‍റെ ഉന്മേഷം പകരുന്ന പുതുമ നിറയ്ക്കൂ. ഫോകസ്ഡ് ലൈറ്റുകള്‍, രസകരമായ കുഷനുകള്‍, ചാര നിറമുള്ള കൌച്ച് എല്ലാം ചേര്‍ന്ന് മുറിയാകെ ആനന്ദ നിര്‍ഭരമാക്കും. ഈ സ്ഥലം നിങ്ങൾക്ക് എപ്പോഴും പുതിയ ഉണര്‍വും പ്രചോദനവും നല്‍കുന്ന പ്രിയപ്പെട്ട മൂലയാകട്ടെ.കൊടുംകാറ്റിനെ ചമച്ചെടുക്കുമ്പോള്‍
പാചക ശാസ്ത്ര പ്രകാരം വിശിഷ്ട വിഭവങ്ങള്‍ പാകം ചെയ്യുമ്പോഴോ, അല്ലെങ്കില്‍ വെറുതെ ഒരു സാലഡ് തട്ടിക്കൂട്ടുമ്പോഴോ, എന്തായാലും നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ഇടമാവണം അടുക്കള. ഊഷ്മളത പ്രസരിപ്പിക്കുന്ന നിറക്കൂട്ടുകള്‍ക്കൊപ്പം അടുക്കള ഉപകരണങ്ങളുടെ പോളീഷ് തിളക്കവും ചേരുമ്പോള്‍ ഒതുങ്ങിയതെങ്കിലും വേണ്ടതെല്ലാം തികഞ്ഞതാവും ഈ അടുക്കള.കോക്ടെയിലുകളും സംഭാഷണങ്ങളും
സുഹൃത്തുക്കള്‍ വിരുന്നു വന്നാല്‍, കിച്ചനില്‍ ഇരുന്നു സംസാരിക്കാൻ അവസരമൊരുക്കൂ. കോക്ടെയിലുകള്‍ വിളമ്പാന്‍ ഐലന്‍ഡ് ടേബിളും ബാര്‍ സ്റ്റൂളുകളും ഉണ്ടല്ലോ. അവയ്ക്ക് സ്റ്റീല്‍ ഗ്രേ ടോണ്‍ നല്‍കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. കിച്ചനില്‍ കൗതുകം ഉണര്‍ത്തുന്ന കട്ട്ലറിയും വര്‍ണ്ണ ശബളമായ ചില ഘടകങ്ങളും ചേര്‍ത്ത് നിറച്ചാര്‍ത്ത് നല്‍കുക..Latest Happenings in the Paint World
Get some inspiration from these trending articles
Get in Touch
Looking for something else? Drop your query and we will contact you.