Skip to main content
ടീ പാര്‍ട്ടി
മധുരവും മസാലയും മനോഹര രുചികളും
സുഹൃത്തുക്കളെ ചായക്ക് ക്ഷണിച്ചിട്ടുണ്ടോ? അവര്‍ എന്നും ഓര്‍ക്കുന്ന വിധത്തില്‍ ഒരു പാര്‍ട്ടി നല്‍കുക. പിങ്ക് നിറം പൂശിയ ചുമരുകളും അതിനു മാറ്റു കൂട്ടുന്ന പേസ്റ്റല്‍ നിറത്തിലുള്ള കുഷനുകളും. ചുമരുകള്‍ ഏതാനും ഡീകാല്‍സ് കൊണ്ട് അലങ്കരിച്ചാല്‍ അധികം സ്ഥലം ഉപയോഗിക്കാതെ തന്നെ വശ്യചാരുതയാര്‍ന്ന ഡെക്കര്‍ നല്‍കാന്‍ സാധിക്കും.
കോബിള്‍സ്റ്റോണ്‍ കോട്ടേജ്
മറ്റൊരു കാലത്തിലേക്കൊരു ചുവട്വയ്ക്കൂ
ഗതകാലത്തിന്‍റെ സ്മൃതികളെ ഉയിര്‍ക്കൊള്ളിക്കാന്‍  കോബിള്‍സ്റ്റോണ്‍ പോലെ അനുയോജ്യമായ മറ്റൊന്നില്ല. നിങ്ങളുടെ എക്സ്റ്റീരിയറിന് കോബിള്‍സ്റ്റോണ്‍ ലുക്കും ഒപ്പം ചുമരുകള്‍ക്ക് മനോഹരമായ ഐവറി നിറവും നൽകിക്കൊണ്ട് വിന്‍റേജ് നിങ്ങളുടെ തീം ആക്കൂ. ചക്രവാളത്തില്‍ മറയുന്ന സായാഹ്ന സൂര്യനെ കണ്ടുകൊണ്ട്‌ പോര്‍ച്ചിലിരുന്ന് നിങ്ങൾക്ക്  ഇഷ്ടപ്പെട്ട ഡ്രിങ്ക് നുകരൂ. 
പിങ്ക് പൂര്‍ണ്ണത
മൃദുല ശോണിമ
ടീ പാര്‍ട്ടിയ്ക്കും പാവക്കുട്ടിയ്ക്കും, നെയില്‍ പോളീഷിനും ഹൈ ഹീൽസിനും, നിങ്ങളുടെ മകള്‍ക്ക് അവളുടെ സ്വന്തം ഇഷ്ടങ്ങള്‍ സൂക്ഷിക്കാന്‍ ഒരു മൂല വേണം. അടുക്കും ചിട്ടയും വരുത്തുവാനുമായി ചില പ്രധാന സാധനങ്ങൾ നേടൂ- സ്റ്റാന്‍ഡ്, ട്രേകൾ മുതലായവയെ കുറിച്ച് ചിന്തിക്കൂ. അവളുടെ പ്രിയപ്പെട്ട കളിപ്പാട്ടത്തിനായി ഒരു സ്ഥലം നീക്കി വെക്കാന്‍ മറക്കരുത്. 
ആഢംബരത്തിന്‍റെ ആനന്ദം
മോണോക്രോമിന്‍റെ രാജകീയ പ്രൗഡി
നിങ്ങളുടെ ബെഡ്റൂമിന് ഒതുക്കമുള്ള രമണീയത. അതിനായി മാട്രസിന്‍റെ  ആഢംബരപൂര്‍ണ്ണമായ മൃദുത്വത്തിന് പരിപൂരകമായി   രാജകീയമായ ടര്‍ക്വോയ്സ് നിറത്തോടൊപ്പം ലളിതമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടോണും ചേര്‍ന്ന ചുമരുകള്‍. സ്റ്റേറ്റ്മെന്‍റ് ചുമരുകളില്‍ പ്രധാന നിറം ഒഴികെ മറ്റെല്ലാം വളരെ മയത്തില്‍ ആയിരിക്കും. അതിന്‍റെ ഉത്തമ മാതൃകയാണ് ഇത്. 
റെഡ് വുഡ് ഡൈനറ്റ്
ലിറ്റില്‍ റെഡ് റൈഡിംഗ് വുഡ്
ഇന്നത്തെ നഗര ഭവനങ്ങളില്‍ കളിക്കുവാൻ സ്ഥലം പരിമിതമാണ്. വിവിധ ആവശ്യങ്ങള്‍ക്കായി റൂമുകള്‍ വിന്യസിക്കുമ്പോള്‍ ഡൈനിംഗ് സ്ഥലം പുനര്‍ നിര്‍വചിക്കേണ്ടി വരും. പണ്ടത്തെപ്പോലെ ഡൈനിംഗ് ആവശ്യത്തിന് തനിച്ചൊരു മുറി എന്ന രീതി ഇപ്പോളില്ല. അതിനു പകരം ഇന്നത്തെ ആര്‍ക്കിടെക്റ്റുകള്‍ അതിനെ ലിവിംഗ് റൂമുമായി സംയോജിപ്പിച്ചിരിക്കുന്നു.
രമണീയമായ വിശ്രമ കേന്ദ്രം
സമകാലികമായ ദൈനംദിന ആശ്വാസ സ്ഥാനങ്ങള്‍
ദിവസം മുഴുവന്‍ നീണ്ട അദ്ധ്വാനത്തിനു ശേഷം എല്ലാം മറന്നു വിശ്രമിക്കാനുള്ള അഭയ കേന്ദ്രമാകട്ടെ നിങ്ങളുടെ ബെഡ്റൂം. ചുമരുകളില്‍ പേസ്റ്റല്‍ മിന്‍റ് നിറം അനുയോജ്യമാണ്. മണ്‍നിറമുള്ള ഫര്‍ണിച്ചര്‍ ചുമരിന്‍റെ പച്ചക്ക് മാറ്റു കൂട്ടുന്നു. ലാമ്പുകള്‍ തൂകുന്ന മങ്ങിയ വെളിച്ചം നിര്‍വൃതി ദായകമായ ആഢംബരത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുന്നു.
  • That favourite corner

Latest Happenings in the Paint World

Get some inspiration from these trending articles

Get in Touch

Looking for something else? Drop your query and we will contact you.

  • Get in Touch
  • Store Locator
  • Download App
×

Get in Touch

Looking for something else? Drop your query and we will contact you.